Above Pot

ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു.

മംഗലാപുരം : കര്‍ണാടകയില്‍ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ഉഡുപ്പിയിലെ ഒരു ടോള്‍ഗേറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേരും ടോൾ ബൂത്തിലെ ഒരു ജീവനക്കാരനുമാണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും നഴ്സും സഹായിയും അപകടത്തില്‍പ്പെട്ട് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

ഉഡുപ്പിയിലെ ബൈന്ദൂര്‍ ഷിരൂര്‍ ടോള്‍ ബൂത്തിലാണ് അപകടമുണ്ടായത്. ഉഡുപ്പിയിലെ ശ്രീദേവി ആശുപത്രിയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. കനത്ത മഴയില്‍ റോഡ് തെന്നി കിടക്കുകയായിരുന്നു. വഴിയിൽ കിടന്ന പശുക്കളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് ആംബുലന്‍സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

ആംബുലന്‍സ് അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കനത്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്നതുമൂലം ആംബുലന്‍സിന്‍റെ നിയന്ത്രണം വിട്ടതാണെന്നാണ് ടോള്‍ബൂത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്. അതിവേഗത്തിലെത്തുന്ന ആംബുലന്‍സിന് തടസമുണ്ടാകാതിരിക്കാന്‍, വാഹനത്തിന്‍റെ സൈറണ്‍ കേട്ട ഉടനെ തന്നെ ടോള്‍ ഗേറ്റിലെ ജീവനക്കാര്‍ ബാരിക്കേഡുകള്‍ എടുത്ത് മാറ്റുന്നത് വീഡിയോയില്‍ കാണാം.

എന്നാള്‍ ഗേറ്റ് കടക്കുന്നുതിന് മുമ്പ് ആംബുലന്‍സ് നനഞ്ഞ റോഡില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ പിന്‍വാതിലിലൂടെ രോഗിയടക്കം മൂന്ന് പേര്‍ റോഡിലേക്ക് തെറിച്ച് വീണു. ഇവരുടെ മുകളിലൂടെ മറിഞ്ഞ് വീണ ആംബുലന്‍സ് ടോള്‍ ജീവനക്കാരനെയും ഇടിച്ചിടുകയായിരുന്നു.