Post Header (woking) vadesheri

പാലക്കാട് തൃത്താല ആലൂരില്‍ അമ്മയും കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍.

Above Post Pazhidam (working)

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

പട്ടാമ്പി: തൃത്താല ആലൂരില്‍ യുവതിയേയും രണ്ട് മക്കളേയും വീട്ടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കയറ്റത്തില്‍ ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്റെ മകള്‍ ശ്രീജ (28) മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരേയാണ് വീട്ടുകിണറ്റില്‍ ബുധനാഴ്ച കാലത്ത് 9 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ കാണാതായിരുന്നു. ബന്ധുക്കള്‍ പോലീസിലും പരാതി നല്‍കിയിരുന്നു

. ഭര്‍ത്താവില്‍ നിന്നും നാല് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു ശ്രീജ. ഇതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൃത്താല പോലീസ്, ഷൊര്‍ണൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ , ജില്ലാ ട്രോമാകെയര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.