Madhavam header
Above Pot

വാഹനാപകടത്തില്‍ മരിച്ച ബസ് തൊഴിലാളിയുടെ വീടിന്റെ താക്കോല്‍ദാനം ഏഴിന്

Astrologer

ചാവക്കാട്: വാഹനാപകടത്തില്‍ മരിച്ച സ്വകാര്യബസ് ഡ്രൈവര്‍ അണ്ടത്തോട് പണിക്കവീട്ടില്‍ ഷെരീഫിന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച നടക്കുമെന്ന് ഷെരീഫ് കുടുംബസഹായനിധി ചെയര്‍മാന്‍ കെ.എച്ച്.സലാം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അണ്ടത്തോട് തങ്ങള്‍പടിയില്‍ രാവിലെ 9.30-ന് ടി.എന്‍.പ്രതാപന്‍ എം.പി. വീടിന്റെ താക്കോല്‍ദാനവും കുടുംബസഹായഫണ്ട് വിതരണവും നിര്‍വ്വഹിക്കും. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനാവും.

2016 സെപ്റ്റംബര്‍ 22-ന് പുലര്‍ച്ചെ ദേശീയപാതയില്‍ അണ്ടത്തോട് പള്ളിക്കുസമീപത്തുവെച്ചാണ് ഷെരീഫ് സഞ്ചരിച്ച ബൈക്കില്‍ ചരക്കുലോറിയിടിച്ചു അപകടമുണ്ടായത്.ചാവക്കാട്- പുതുപൊന്നാനി റൂട്ടിലോടുന്ന ബാബുരാജ് ബസിന്റെ ഡ്രൈവറായിരുന്ന ഷെരീഫ് ജോലിക്കായി ബൈക്കില്‍ ചാവക്കാട്ടേക്ക് വരുമ്പോഴായിരുന്നു അപകടം.

ഭാര്യയും മൂന്ന് മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന ഷെരീഫിന്റെ കുടുംബത്തെ സഹായിക്കാനും സ്വന്തമായി ഒരു വീടുനിര്‍മിച്ചുനല്‍കാനുമായി ചാവക്കാട്ടെ ബസ് തൊഴിലാളികളും യൂണിയന്‍ പ്രതിനിധികളും ബസ് അസോസിയേഷന്‍ പ്രതിനിധികളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കുടുംബസഹായനിധി ജനറല്‍ കണ്‍വീനര്‍ കെ.കെ.സേതുമാധവന്‍, കണ്‍വീനര്‍ എം.എസ്.ശിവദാസ്, ട്രഷറര്‍ കെ.സലീല്‍കുമാര്‍ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer