Madhavam header
Above Pot

ദേശീയ പാതയിൽ നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം

ചാവക്കാട്: ദേശീയ പാതയിൽ നിർത്തിയിട്ട നാഷണൽ പെർമിറ്റ് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം. സർദാർജിമാരായ ഡ്രൈവർ മാരെ ആക്രമിച്ച സംഘം രണ്ട് വാഹനങ്ങളുടെ എട്ട് ചക്രങ്ങൾ കുത്തിക്കീറി നശിപ്പിച്ചു.ഇതോടെ മൂന്ന് ദിവസമായി ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്ക് വാഹന ഡ്രൈവർ മാർ പെരുവഴിയിൽ കുടുങ്ങി .മംഗലാപുരത്ത് നിന്ന് ചരക്കുമായി കൊച്ചിയിലേക്ക് പുറപ്പെട്ട പഞ്ചാബ് സ്വദേശികളായ രേഷം സിംഗ് (50), നിൽബാഗ് സിംഗ് (48) എന്നിവരുടെ ഉടമസ്ഥതയിലുള്ളതും അവർ തന്നെ ഓടിക്കുന്ന രണ്ട് ചരക്ക് ലോറികളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയ പാതയിലെ അകലാട് ഒറ്റയിനി പെട്രോൾ പമ്പിനു സമീപം അനിശ്ചിതത്തിലായത്.

വ്യാഴാഴ്ച്ചയിലെ ഹർത്താൽ കൂടി വന്നാൽ ഇവർ അക്ഷരാർഥത്തിൽ നരകിക്കും . കഴിഞ്ഞ തിങ്കളാഴ്ച്ച പുതുവത്സര ദിനത്തലേന്നാണ് ഇവർ അകലാട് എത്തിയത്. ഒരുമിച്ച് ഒരേ സ്ഥലത്തേക്ക് പുറപ്പെട്ട ഇവരിൽ രേഷം സിംഗ് ഓടിച്ച ലോറി ഒറ്റയിനി പെട്രോൾ പമ്പിൻറെ സമീപത്തെത്തിയപ്പോൾ ചക്രം തകരാറിലായപ്പോഴാണ് നിർത്തിയിട്ടത്. രാത്രി 12 ഓടെ ചക്രം മാറ്റാനുള്ള ശ്രമത്തിലായിരുന്നു രേഷം സിംഗ്. ഇതിനിടയിൽ വന്ന ബൈക്ക് ലോറിയിൽ ഇടിച്ച് യാത്രികന് പരിക്കേറ്റു. നാട്ടുകാർ പരിക്കേറ്റയാളെ ചാവക്കാട് ആശുപത്രിയിലെത്തിച്ചു.

Astrologer

പിന്നീട് ഇരുപതോളം പേർ ആയുധങ്ങളുമായെത്തി രേഷം സിംഗിനെ ലോറിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് ആക്രമിക്കുകയും താക്കോൽ തട്ടിപ്പറിക്കുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയതായിരുന്നു മുന്നിൽ നിർത്തിയിട്ട നിൽബർ സിംഗ്. ഇയാളെ ആക്രമിച്ച സംഘം മുന്നിലെ വാഹനത്തിൻറെ ചക്രങ്ങളും കുത്തിക്കീറി നശിപ്പിച്ചു. മൊത്തം എട്ട് ചക്രങ്ങൾക്കാണ് നാശമുണ്ടാ യത്. പുതിയ ചക്രങ്ങളാമിവയെന്നും ഒരു ലക്ഷത്തോളം രൂപയുടെ വരുമെന്നും ഡ്രൈവർമാർ പറഞ്ഞു. ബുധനാഴ്ച്ച ചക്രങ്ങൾ നേരെയാക്കിയെങ്കിലും തങ്ങളുടെ പരാതിയിൽ വടക്കേക്കാട് പൊലീസ് കാര്യമായ ഗൗരമെടുത്തിട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം. ആശുപത്രിയിൽ കിടക്കുന്നയാളുടെ നിലഅറിയാതെ പോകാനാവില്ലെന്ന് പറഞ്ഞ് ഇവരുടെ വാഹനങ്ങളുടെ രേഖ പൊലീസ് വാങ്ങിയിരിക്കുകയാണ്.

എന്നാൽ ഇവരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാനോ നഷ്ടപരിഹാരം വാങ്ങിക്കാനോ പൊലീസിൻറെ ഭാഗത്ത് ഒരു നടപടിയുമില്ല. ആശുപത്രിയിൽ കിടക്കുന്നയാൾക്ക് ചികിത്സാ സഹായം എത്രയായാലംു നൽകാമെന്നാണ് ഇവർ പറയുന്നത്. എന്നാൽ കേസിനു പ്രശ്നത്തിനും നിൽക്കേണ്ട എന്നാണ് പൊലീസ് നൽകുന്ന ഉപദേശം. പരിസര വാസികളായ ചിലരാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്. സമീപത്തെ പെട്രോൾ പമ്പിലെ കാമറകളിൽ ആക്രമികളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കൂടാതെ പലരുടെയും ഫോട്ടോ ഇവർ തന്നെ എടുത്തും പൊലീസിനു നൽകിയിട്ടുണ്ട്. എന്നിട്ടും പൊലീസ് നിസംഗതയിലാണെന്നാണ് ഇവർ പറയുന്നത്. വർഷങ്ങളായി കേരളത്തിൽ ചരക്കുകളുമായി വന്നു പോകുന്ന തങ്ങളെ പോലുള്ളവർക്ക് ഇത്തര്തതിൽ ഒരനുഭവം ആദ്യാമാണെന്ന് അവരുടെ പരാതി. അതേസമയം ബൈക്ക് അപകടത്തിൽ പെട്ട് ആശുപത്രിയിൽ കഴിയുന്ന യുവാവിന് അക്രമികളുമായി യാതൊരു ബന്ധവുമില്ലെന്നും ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കൊള്ളയും ആക്രമണവും നടത്തുന്ന സ്ഥിരം സംഘങ്ങളാവാം ഈ ആക്രമണ്തതിനു പിന്നിലെന്നും യുവാവുമായി ബന്ധ മുള്ളയാൾ അറിയിച്ചു.

Vadasheri Footer