Header 1 vadesheri (working)

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ല : മുല്ലക്കര രത്നാകരൻ

Above Post Pazhidam (working)

ഗുരുവായൂര്‍ : മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍. ഭരണഘടനാനുസൃതമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഒരു ഭരണകൂടം നിര്‍വഹിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യ വിരുദ്ധമായ സമരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് പരാജയഭീതിയില്‍ നിന്നാണെന്നും ഇത് ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നവോത്ഥാന കേരളത്തിനായി പുരോഗമന യുവത്വം’ എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് നയിക്കുന്ന വടക്കന്‍ മേഖല ജാഥയ്ക്ക് ഗുരുവായൂരില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, നേതാക്കളായ സുഭേഷ് സുധാകര്‍, കെ പി സന്ദീപ്, അഡ്വക്കറ്റ് പി ഗവാസ്, അഡ്വ. സമദ്, അനിത രാജ്, സി വി ശ്രീനിവാസന്‍, എന്‍പി നാസര്‍, അഭിലാഷ് വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

First Paragraph Rugmini Regency (working)