Post Header (woking) vadesheri

വിഷുക്കണി ദർശനത്തിനായി ആയിരങ്ങളെത്തി

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി ആയിരങ്ങളെത്തി .ഇന്നലെ രാവിലെ മുതൽതന്നെ പ്രത്യേക വരിയിൽ ഭക്തർ സ്ഥാനം പിടിച്ചിരുന്നു തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. പുലര്ച്ചെ 2.55മുതല്‍ 3.55 വരെയുള്ള ഒരു മണിക്കൂറായിരുന്നു വിഷുക്കണി ദര്ശനം. ക്ഷേത്രത്തിലെ നാഴിക മണി രണ്ടടിച്ചതോടെ മേല്ശാന്തി ടി.എം. നാരായണന്‍ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞെത്തി ആദ്യം ഗുരുവായുരപ്പനെ കണികണ്ടു.

തുടർന്ന് നാളികേര മുറിയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു. ഗുരുവായുരപ്പന്റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്ണസിംഹാസനത്തില്‍ വച്ചിരുന്നു. ഇതിന് താഴെയായാണ് ശാന്തിയേറ്റ കീഴ്ശാന്തിമാര്‍ ചേര്ന്ന് ഓട്ടുരുളിയില്‍ കണിക്കോപ്പ് ഒരുക്കിയിരുന്നത്. ഓട്ടുരുളിയിൽ അഷ്ടമംഗല്യവും കോടിമുണ്ടും വാൽക്കണ്ണാടിയും ഗ്രന്ഥവും നാണയവും വെച്ച് കണി ഒരുക്കി. കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ചക്കയും മാങ്ങയും ഉൾപ്പെടെയുള്ള ഫലങ്ങളും കണിത്താലത്തിൽ നിറഞ്ഞു

വിഷു കണി ദര്ശനത്തിനായി കിഴക്കേ ഗോപുര വാതില്‍ തുറന്നതോടെ ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറി. കണ്കു ളിര്ക്കെു കണ്ണനെയും കണിയും കണ്ട് തൊഴുതു. ദര്ശനം കഴിഞ്ഞവര്‍ക്ക് മേല്ശാന്തി വിഷുകൈ നീട്ടം നല്കി.

വിഷുക്കണി ദർശനത്തിനു ശേഷം ക്ഷേത്രത്തിൽ നിർമാല്യം വാകച്ചാർത്ത് സപ്തശുദ്ധി അഭിഷേകം തുടങ്ങിയ പതിവ് ചടങ്ങുകൾ നടന്നു. വിഷുക്കണി ദർശനം സാധ്യമാകാത്ത ഭക്തർ അതിനുശേഷം ദർശനം നടത്തി. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞു മേളത്തോടെ കാഴ്ചശവേലി, എന്നിവ നടന്നു രാത്രി ഇടയ്ക്ക നാഗസ്വര മേളത്തോടെ വിളക്കെഴുന്നള്ളിപ്പ് ഉ ണ്ടാകും. ഭക്തർക്ക് പാൽപ്പായസത്തോടെ വിഷു സദ്യയും നൽകി .

First Paragraph Jitesh panikar (working)