എ ഐ ടി യു സി യും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ രൂപീകരിച്ചു.
ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എ ഐ ടി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റി രൂപീകരണ യോഗവും, യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണവും യൂണിയൻ ജില്ലാ സെക്രട്ടറി ബാബുരാജ് ഉദ്ഘാടനം ചെയ്തു കെ.കുട്ടിക്കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ . എൻ പി നാസർ അധ്യക്ഷത വഹിച്ചു എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് കെ.എ.ജേക്കബ്ബ് സ്വാഗതം പറഞ്ഞു.
ഇതര തൊഴിലാളി യൂണിയനുകൾ നഗരസഭയുമായി ചേർന്ന് തൊഴിലാളികളോട്കാണിക്കുന്ന വിവേചനം പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.
ഭാരവാഹികളായി എൻ പി . നാസർ, പ്രസിഡണ്ട്. ജിത്തു (വൈസ് പ്രസിഡണ്ട്) പ്രസാദ് (സെക്രട്ടറി)
നിധിൻ (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.25 പേർക്ക് യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.