Header 1 vadesheri (working)

പ്രൊഫഷണൽ എക്സലൻസ് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു

Above Post Pazhidam (working)

പറവൂർ : ഉപഭോക്തൃ രംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് പ്രൊഫഷണൽ എക്സലൻസ് പുരസ്കാരം സമ്മാനിച്ചു കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി നോർത്ത് പറവൂരിലെ സെൻട്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഏ ഡി ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചത്.ബിഷപ്പ് ഏലിയാസ് മോർ അത്തനേഷ്യസ്, പറവൂർ നഗരസഭാ ചെയർപെഴ്സൺ വി എ പ്രഭാവതി ടീച്ചർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

First Paragraph Rugmini Regency (working)

ചടങ്ങ് നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബിഷപ്പ് ഏലിയാസ് മോർ അത്തനേഷ്യസ്‌ അധ്യക്ഷത വഹിച്ചു നഗരസഭാ ചെയർപെഴ്സൻ വി എ പ്രഭാവതി ,വൈസ് ചെയർമാൻ എം ജെ രാജു, പറവൂർ ഇൻഫൻസ് ജീസസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ സ്മിത, നോർത്ത് പറവൂർ ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഗിരിജ.കെ.ആർ., കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡണ്ട് പ്രിൻസ് തെക്കൻ, ഗീത പരമേശ്വരൻ, ജോസഫ് വർഗ്ഗീസ്, അർജ്ജുൻ കെ മേനോൻ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)

മുപ്പത് വർഷത്തിലധികമായി അഡ്വ.ഏ.ഡി ബെന്നി ഉപഭോക്തൃ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നു.ശ്രദ്ധേയമായ ഒട്ടേറെ കേസുകളിൽ ഹാജരായി. ഉപഭോക്തൃ സംബന്ധമായ നിരവധി പഠന ക്ലാസ്സുകൾക്ക് ബെന്നി നേതൃത്വം നൽകിയിട്ടുണ്ട്.ലേഖനങ്ങൾ, റേഡിയോ, ടി വി അഭിമുഖങ്ങൾ എന്നിവയിലൂടെ ഉപഭോക്തൃ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവമാണ്.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ രോഗബാധിതനാവുകയും വൃക്ക മാറ്റിവെച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി. സ്പോർട്സ് ലേഖകൻ കൂടിയാണ് .