നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ. എസ്. എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ മന്ദിരത്തിൽ നടന്ന ക്യാമ്പ് പ്രസിഡൻ്റ് കെ. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

തൃശ്ശൂർ അക്കാദമി ക്ലബ് ഓഫ് ഒഫ്‌താൽമോളജിയുടെ സഹകരണ ത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ തൃശ്ശൂർ ഗവൺമെൻ്റ് ജനറൽ ഹോസ്‌പിറ്റലിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. ഏ. സി. രഘു രോഗികളെ പരിശോധിച്ചു.

Vasudev Inn

ചടങ്ങിൽ യൂണിയൻ വൈസ്. പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എം.കെ.പ്രസാദ്, വനിത യൂണിയൻ പ്രസിഡൻ്റ് ബിന്ദു നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ പി.കെ. രാജേഷ് ബാബു, ഡോ.വി. അച്ചുതൻ കുട്ടി, കെ. ഉണ്ണികൃഷ്ണൻ, കെ.ശ്രീകുമാർ, സിന്ധു ശശിധരൻ, കെ.രാധാമണി, രേണുക ശങ്കർ എന്നിവർ നേതൃത്വം നൽകി.