കരുവന്നൂർ തട്ടിപ്പ് ,പ്രത്യേക അനേഷണ സംഘം രൂപീകരിക്കണം : അനിൽ അക്കര

Above Post Pazhidam (working)

തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കുന്നതിനും സമഗ്രമായ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കുന്നതിനുമായി പുതിയ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലക്ക് പരാതി നൽകിയതായി അനിൽ അക്കര അറിയിച്ചു.

Poonthanam

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് കേരളം കണ്ട ഏറ്റവും ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നാണ്. കേസ് രജിസ്റ്റർ ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും സംസ്ഥാന പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിൽ സമഗ്രമായ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ആശങ്കാജനകമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Vasudev Inn
Rugmani 700-200


നിലവിലെ അന്വേഷണ സംഘത്തിന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നിക്ഷേപകർക്കും പൊതുജനങ്ങൾക്കും കേസിന്റെ പുരോഗതി സംബന്ധിച്ച് സംശയങ്ങളും ആശങ്കകളും ഉയരുന്നുണ്ട്. അന്വേഷണത്തിന്റെ കാര്യക്ഷമതയും നിഷ്പക്ഷതയും സംബന്ധിച്ചും വ്യാപകമായ ചർച്ചകൾ നടക്കുന്നതായും പരാതിയിൽ പറയുന്നു. കേസിലെ പ്രധാന പ്രതികളെയും നിർണായക വസ്തുതകളെയും പൂർണമായും ഉൾപ്പെടുത്താതെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.


ഈ സാഹചര്യത്തിൽ നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തി, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ എസ്.ഐ.ടി രൂപീകരിക്കണമെന്നും, അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
നിക്ഷേപകരുടെ താൽപര്യവും നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസവും സംരക്ഷിക്കുന്നതിനായി വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ഐസിസി മെമ്പർ അനിൽ അക്കര അഭ്യർഥിച്ചു.

First Paragraph Jitesh panikar (working)