Above Pot

കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദൻ അന്തരിച്ചു

ചാവക്കാട്: കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.സി ആനന്ദൻ (53) നിര്യാതനായി. ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു . ഉച്ചക്ക് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബ്ലാങ്ങാട് ബീച്ച് ആലുങ്ങൽ പരേതരായ ചോഴികുട്ടിയുടെയും അമ്മ നാരായണിയുടെയും മകനാണ് ഭാര്യ താര , മകൻ അക്ഷയ് എം ബി എ വിദ്യാർത്ഥി . ഡോ വേലായുധൻ ,പ്രേമാനന്ദൻ , ചന്ദ്രിക ,സത്യഭാമ ,വിജയലക്ഷ്മി എന്നിവർ സഹോദരങ്ങളാണ് സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്. സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ ,മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു .

First Paragraph  728-90

.

Second Paragraph (saravana bhavan