Madhavam header
Above Pot

ഗുരുവായൂരിലെ കോൺഗ്രസ്സ് നേതാവ് ഏ. പി. മുഹമ്മദുണ്ണി നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂരിലെ കോൺഗ്രസ്സ് നേതാവ് ഏ. പി. മുഹമ്മദുണ്ണി(75) നിര്യാതനായി . ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡൻ്റ്,
മുൻ ഗുരുവായൂർ ടൗൺഷിപ് കമ്മിറ്റി മെമ്പർ,കൊച്ചിൻ ഭൂപണയ ബാങ്ക് വൈസ് പ്രസിഡന്റ്‌, ചാവക്കാട് ഭൂപണയ ബാങ്ക് സ്ഥാപക പ്രസിഡന്റ്‌, തൃശ്ശൂർ ഡി. സി. സി. അംഗം , ചാവക്കാട് മഹൽ ജുമാ അത്ത്‌ കമ്മിറ്റീ വൈസ് പ്രസിഡന്റ്‌, ലയൺസ് ക്ലബ്‌ മെമ്പർ തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിരുന്നു.

Astrologer

കാരക്കാട് പരേതനായ നാലകത്ത് മഞ്ഞിയിൽ മൂസക്കുട്ടി ഹാജിയുടെയും , പരേതയായ അമ്പലത്തു വീട്ടിൽ പറയിരിക്കൽ ഇമ്പിച്ചുകുട്ടിയുടെയും മകനാണ് .
കോക്കൂർ പരേതനായ ഹാജി അബ്ദുൽ ഹജ്ജ് എന്നവരുടെ മകളും മുസ്ലിം ലീഗ് നേതാവ് അഷ്‌റഫ്‌ കോക്കൂരിന്റെ സഹോദരി സൈഫുനീസ (ഉമ്മുട്ടി )യാണ് ഭാര്യ . മക്കൾ. ജവാഹർ, ഷീബ നസീം .പരേതനായ ഷിബു, മരുമക്കൾ. ഷാജിത, നസീം. സഹോദരി. പരേതയായ ഏ. പി. ജമീല ഹമീദ്.
കബറടക്കം ഉച്ചക്ക് പറയിരിക്കൽ പള്ളി കബർസ്ഥാനിൽ നടക്കും .

Vadasheri Footer