ജില്ലാ ബാഡ്മിന്റൺ മത്സരം , ഗുരുവായൂർ സ്വദേശി മാനവേദ് രതീഷ് ചാമ്പ്യൻ

ഗുരുവായൂർ : തൃശൂരിൽ വെച്ച് നടന്ന ജില്ലാ ബാഡ്മിന്റൺ മത്സരത്തിൽ ഗുരുവായൂർ സ്വദേശി ഒൻപത് വയസുകാരൻ മാനവേദ് രതീഷ് ചാമ്പ്യൻ ആയി . പതിനൊന്ന് വയസിന് താഴെയുള്ള വിഭാഗത്തിൽ ഡബിൾ സിൽ മത്സരിച്ച മാനവേദിന് തൃശൂർ അത്താണി സ്വദേശി മാസ്റ്റർ റെനിക്സ്‌ ആയിരുന്നു പാർട്ടണർ . സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ തൃശൂരിന് വേണ്ടി ഈ കൂട്ടു കെട്ടാണ് പങ്കെടുക്കുക .

ഗുരുവായൂർ ദേവസ്വത്തിലെ കൃഷ്ണനാട്ടം വേഷം കലാകാരനും കേരള കലാമണ്ഡലത്തിലെ ഗവേഷകനുമായ രതീഷിന്റെയും , കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥ കെ എം രശ്മിയുടെയും മകനാണ് മാന വേദ് രതീഷ് . പാലയൂർ സെന്റ് ഫ്രാൻസീസ് സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർത്ഥി യായ മാൻ വേദ് മെട്രോ ബാഡ്മിന്റൺ അക്കാദമിയിൽ കോച്ച് ആയ വിനോ വിൻസെന്റിന്റെ കീഴിലായിരുന്നു പരിശീലനം , തൃശൂർ ടൈ ലോസ് അക്കാദമിയിലും പരിശീലനം നടത്തിയിരുന്നു