Post Header (woking) vadesheri

ക്ളെയിം നിഷേധിച്ചു,നാഷണൽ ഇൻഷുറൻസിനെതിരെ വിധി.

Above Post Pazhidam (working)

തൃശൂർ : മുൻ ശസ്ത്രക്രിയയുടെ ചികിത്സാ തുടർച്ചയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ വെളുത്തുർ ചിറ്റിലപ്പിള്ളി വീട്ടിൽ അമ്പിളി ജോഷി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ എം ജി റോഡിലുള്ള അംബിക ആർക്കേഡിലെ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.അമ്പിളി ജോഷിക്ക് വൃക്ക സംബന്ധമായ അസുഖത്തിനാണ് ചികിത്സ നടത്തിയത്.

Srepathi

എന്നാൽ മുമ്പ് നടത്തിയ ഗാൾ ബ്ലാഡർ ശസ്ത്രക്രിയയുടെ തുടർച്ചയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിക്കുകയാണുണ്ടായത് .തുടർന്ന് അമ്പിളി ജോഷി ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ ശസ്ത്രക്രിയയുടെ തുടർച്ചയായാണ് വ്യക്ക സംബന്ധമായ അസുഖം വന്നതെന്ന് തെളിയിക്കുവാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് ചികിത്സാതുക 48,715 രൂപ 81 പൈസയും ആയതിന് ക്ളെയിം തിയ്യതി 2018 ജനുവരി 17 മുതൽ 9 % പലിശയും മാനസിക പ്രയാസങ്ങൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.