
ഗുരുവായൂരിൽ പോലീസ് വിളക്കാഘോഷം ശനിയാഴ്ച

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ന ടക്കുന്ന പ്രധാന വിളക്കുകളിൽ ഒന്നായ പോലീസ് വിളക്ക് 31 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുമെന്നു ഗുരുവായൂർ എ സി പി സുരേന്ദൻ മാങ്ങാട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു ക്ഷേ ത്രത്തിൽ രാവിലെയും ഉച്ചക ഴി ഞ്ഞും കാഴ്ചശീവേലിക്ക് കക്കാ ട് രാജപ്പൻ മാരാരുടെ മേളം അകമ്പടിയാകും.സന്ധ്യയ്ക്ക് കക്കാട് അ തുൽ മാരാ ർ, ചെറുശേരി അർജൂൻ മാ രാ ർ എന്നിവരുടെ താ യമ്പക. രാത്രി ഇടയ്ക്ക് നാഗ സ്വരം, വിളക്കെഴുന്നള്ളിപ്പ്.

പുറത്ത് മേൽപുത്തൂർ ഓഡിറ്റോറിയ ത്തിൽ രാവിലെ 10.30 മുതൽ പൊലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും .: വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സായാഹ്നം പി എ. ഡി.ജിപി വിജയൻ ഉദ്ഘാടനം ചെയ്യും . റിട്ടയർ ക്രൈംബ്രാഞ്ച് എസ്പി ആർ കെ ജയരാജ് അദ്ധ്യക്ഷത വഹിക്കും. .ചടങ്ങിൽ ജില്ലാ പോലീസ് സിറ്റി പോലീസ് കാമീഷണർ നകുൽ രാജേന്ദ്ര ദേൾമുഖ് സ്വാഗതം ആശംസിക്കും
സിനിമാതാരം രചന നാ രായണൻ കുട്ടി, നോർത്ത് സോൺ ഐ.ജി. പുട്ട വിമലാ ദിത്യ, ഡി ഐ ജി നാരായ ണൻ ടി. റൂറൽ എസ് പി മുഹമ്മദ് നദിമുദീൻ . ദേവസ്വം ചെയർ മാൻ എ വി ഗോപി നാഥ് , സംഗീത നാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ് കുമാർ, അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ എന്നിവർ സംബന്ധി ക്കും
ക്ഷേത്രത്തിൽ വ്യാഴാഴ്ച ഊരാളൻ മല്ലിശ്ശേരിപരമേശ്വരൻ നമ്പൂതിരിപ്പാട് വക ഏകാദശിവിളക്ക് ആഘോഷിച്ചു. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലികൾക്ക് കക്കാട് രാജപ്പൻ മാരാരാണ് മേളം നയിച്ചു. സന്ധ്യയ്ക്ക് കക്കാട് വിഗ്നേഷ് മാരാരും ആദിദേവ് മാരാരും നയിച്ച ഇരട്ടത്തായമ്പക അരങ്ങേറി. രാത്രി വിളക്കെഴുന്നള്ളിപ്പിന് ആയിരക്കണക്കിന് ദീപങ്ങളുടെ പ്രഭയിലും വാദ്യപ്രൗഢിയിലും ഗുരുവായൂരപ്പൻ എഴുന്നള്ളി. ഗുരുവായൂർ ശശിമാരാരും (ഇടയ്ക്ക) ഗുരുവായൂർ മുരളി(നാ ഗസ്വരം)യും നയിച്ചു.

