Post Header (woking) vadesheri

സമസ്ത, രാജ്യത്തിന്റെ സമാധാനവും ഐക്യവും നിലനിർത്താൻ പ്രയത്നിച്ച പ്രസ്ഥാനം :കൊയ്യോട് ഉമർ മുസ്ലിയാർ

Above Post Pazhidam (working)

ചാവക്കാട്: രാജ്യത്ത് സമാധാനം നിലനിർത്തുന്നതിലും ഒരുമയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ പറഞ്ഞു. ഇസ്ലാമിന്റെ പാരമ്പര്യ രീതികളും നിലനിൽപ്പും ശാക്തീകരണവുമാണ് സമസ്തയുടെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Poonthanam
Rugmani 700-200


സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമസ്ത ഭാരവാഹികൾക്ക് നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവ്വ സൂരികളായ പണ്ഡിതന്മാരുടെ പാതയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സമസ്ത തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയുർ. അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി.എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഹൈദർ ഫൈസി പനങ്ങാങ്ങര എന്നിവർ മുഖ്യാതിഥികളായി.

Vasudev Inn


അബൂബക്കർ ഫൈസി ചങ്ങമനാട്, സുലൈമാൻ അൻവരി കരുപടന്ന, അബ്ദുൽ കരീം ഫൈസി, എ.വി. അബൂബക്കർ ഖാസിമി, ഇല്യാസ് ഫൈസി, എന്നിവർ നേതാക്കൾക്ക് സ്വീകരണം നൽകി. ബഷീർ ഫൈസി ദേശമംഗലം, അൻവർ മുഹിയുദ്ദീൻ ഹുദവി, ഷഹീർ ദേശമംഗലം, കുഞ്ഞുമുഹമ്മദ് ഹാജി, ബഷീർ ഹാജി, ഇബ്രാഹിം ഫൈസി പഴുന്നാന,സത്താർ ദാരിമി തിരുവത്ര, സ്വാലിഹ് അൻവരി ചേകന്നൂർ,ഉമ്മർ മാസ്റ്റർ, ഷാഹിദ് കോയ തങ്ങൾ, അൻവർ സാദിഖ് ഫൈസി,സിദ്ദിഖ് ഫൈസി മങ്കര, മുനവ്വിർ ഫൈറൂസ് ഹുദവി, കെ.എം. ഹുസൈൻ, ഷൗഹൂൽ ഹമീദ് റഹ്മാനി, ഇസ്മായിൽ റഹ്മാനി, വി. മൊയ്തീൻകുട്ടി മുസ്ലിയാർ, റിയാസ്, അബ്ദുൽ ഖാദർ ദാരിമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.