Post Header (woking) vadesheri

ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ :: ദേവസ്വം മെഡിക്കൽ സെൻറിൽ ഒഴിവുള്ള ഒരു   ഇ എൻ ടി സ്‌പെഷ്യലിസ്റ്റ് തസ്‌തികയിലേക്ക് താല്ക്കാലിക നിയമനം (179 ദിവസം) നടത്തുന്നതിന് താഴെ കാണിച്ച യോഗ്യതയുള്ളവരിൽ നിന്ന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു.

Poonthanam

അപേക്ഷകർ 01.01.2026 തീയതിയിൽ 25 വയസ്സ് പൂർത്തിയായവരും 40 വയസ്സ് കവിയാത്തവരുമാകണം. (01.01.1986 നും 01.01.2001 നും (രണ്ടു തീയതികളും ഉൾപ്പടെ) ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത -MBBS with Post Graduate qualification in ENT
ഒഴിവുകളുടെ എണ്ണം -1
അപേക്ഷഫോറം ദേവസ്വം കാര്യാലയത്തിൽ നിന്നും 26.10.2026, 5pm വരെ ലഭിക്കും (ഓഫീസ് പ്രവൃത്തി സമയങ്ങളിൽ)
പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട
അവസാന തിയ്യതി
31.10.2026 വൈകിട്ട് 5 മണിവരെ.

Vasudev Inn
Rugmani 700-200

അപേക്ഷ ഫോറം Rs.118/- (18%GST ഉൾപ്പടെ ) (നൂറ്റി പതിനെട്ട് രൂപ മാത്രം) നിരക്കിൽ ദേവസ്വം ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. അപേക്ഷ ഫോറം തപാലിൽ ലഭിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷകൾ ദേവസ്വം ഓഫീസിൽ നേരിട്ട് നൽകുകയോ അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ 680 101 എന്ന മേൽവിലാസത്തിൽ തപാലിൽ അയക്കുകയോ ചെയ്യാവുന്നതാണ്.
ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും, ആവശ്യമായ യോഗ്യത, ജാതി, വയസ്സ് തുടങ്ങിയവ തെളിയിക്കുന്നതിന് മതിയായ രേഖകളില്ലാത്തതും, അപൂർണ്ണവും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടോ 0487-2556335,Extn.- 251, 235, 248 എന്ന നമ്പറിൽ ടെലിഫോൺ മുഖേനയോ ലഭ്യമാണ്.കൂടാതെ www.guruvayur devaswom.in എന്ന സൈറ്റിലും വിജ്ഞാപന വിവരങ്ങൾലഭ്യമാണ്.

First Paragraph Jitesh panikar (working)