Post Header (woking) vadesheri

പന്നിത്തടത്ത് കണ്ടെയ്നർ ലോറി കാറിലിടിച്ച് അഞ്ചോളം പേർക്ക് പരിക്ക്

Above Post Pazhidam (working)

കുന്നംകുളം: പന്നിത്തടം സെന്ററിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റതായി സൂചന. മത്സ്യവുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.

Poonthanam

കുന്നംകുളം ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും കേച്ചേരി ഭാഗത്തുനിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് പന്നിത്തടം സെന്ററിൽ വെച്ച് കൂട്ടിയിടിച്ചത്.

Vasudev Inn
Rugmani 700-200

ഇടിയുടെ ആഘാതത്തിൽ കാർ ഏകദേശം അമ്പത് മീറ്ററോളം നിരക്കി കൊണ്ടുപോയ കണ്ടെയ്നർ ലോറി സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്. കാറിലും ലോറിയിലുമായി ഉണ്ടായിരുന്ന അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ കുന്നംകുളത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടർന്ന് മേഖലയിൽ വൈദ്യുതബന്ധം പൂർണമായും താറുമാറായി. വിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസും കുന്നംകുളം ഫയർഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്

First Paragraph Jitesh panikar (working)