
ബസ്ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, ഹൈമാസ്റ്റ് ലൈറ്റ് തൂൺ ഇടിച്ചിട്ടു.

ഗുരുവായൂർ : ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം നിയന്ത്രണം വിട്ട ബസ് ഗുരുവായൂർ നഗരസഭ പാർക്കിങ് ഗ്രൗണ്ടിലെ ഹൈമാസ്റ്റ് ലൈറ്റ് തൂൺ ഇടിച്ചിട്ടു’ . ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. നിലമ്പൂരിൽ നിന്ന് ക്ഷേത്രദർശനത്തിനായി എത്തിയ സംഘം സഞ്ചരിച്ച ബസ് ഇന്നർ റിങ്ങ് റോഡിൽ നിന്ന് ഗ്രൗണ്ടിന്റെ കവാടം കടന്ന ഉടൻ നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീഴുകയും ചെയ്തു. നിലമ്പൂർ പിശാരത്തിൽ 43 വയസുള്ള രതീഷ് ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തിന് ആക്ടസ് ആംബുലൻസ് പ്രവർത്തകർ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) നൽകി തുടർന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.


അപകടത്തിൽ ബസിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു.ഹൈ മാസ്റ്റ് ലൈറ്റ് പൂർണമായും തകർന്നു.ഇന്നലെയും നിയന്ത്രണം വിട്ട മറ്റൊരു ബസ് ഗ്രൗണ്ടിന്റെ മതിൽ തകർത്തിരുന്നു.

