Post Header (woking) vadesheri

കുന്നംകുളത്ത് 35 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം: പോർക്കളേങ്ങാട് 35 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. പോർക്കളേങ്ങാട് സ്രാമ്പിക്കൽ വീട്ടിൽ ഡാനിയൽ (26) ആണ് അറസ്റ്റിലായത്.

Poonthanam
Rugmani 700-200

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങി കുന്നംകുളം മേഖലയിൽ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Vasudev Inn

പ്രതിയുടെ പോർക്കളേങ്ങാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.