
ജനമൈത്രി സൗഹൃദ സംഗമം

ഗുരുവായൂർ : ഗുരുവായൂർ പോലീസും, ചേമ്പർ ഓഫ് കോമേഴ്സും സംയുക്തമായി സംഘ ഡിപ്പിച്ച ജനമൈത്രി സൗഹൃദ സംഗമം നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ചേംബർ വൈസ് പ്രസിഡണ്ട് കെ.പി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു.


ഗുരുവായൂർ എന്ന പോലീ കമ്മീഷണർ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായി. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, ഗുരുവായൂർ എസ്. എച്ച് ഒ.ടി ശശികുമാർ, എസ്.ഐ. യു മഹേഷ്, എസ്. ഐ. രാജേഷ് പി.ജെ.,ചേംബർ സെക്രട്ടറി അഡ്വ രവിചങ്കത്ത്, സ്നേഹ സ്പർശം സെക്രട്ടറി പി.പി. വർഗീസ്, ചേംബർ ഭാരവാഹികളായ പി മുരളീധര കൈമൾ, ആർ.വി.റാഫി, കെ.വി. അബ്ദുൾ ഗഫൂർ, ഒ.വി.രാജേഷ്, ആർ.വി മുഹമ്മദ് കെ. ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പോലീസും,ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാനായി ജനമൈത്രി സൗഹൃദ സംഗമംഎന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചത്
