Post Header (woking) vadesheri

ഉപജില്ലാ സ്കൂൾ കലോത്സവം, സ്വാഗതസംഘം രൂപീകരിച്ചു

Above Post Pazhidam (working)

ചാവക്കാട്:  ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10, 11, 12, 13 തീയതികളിൽ വി.ആർ.എം.എച്ച്.എസ്.എസ് തൈക്കാട്, സെന്റ് തെരേസസ് ഹൈസ്കൂൾ ബ്രഹ്മക്കുളം എന്നീവിടങ്ങളിൽ വെച്ച് നടത്തുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

Poonthanam
Rugmani 700-200

വി.ആർ.എം.എച്ച്.എസ്.എസ് തൈക്കാട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.വി. ബിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Vasudev Inn


5000-ൽ പരം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചേർന്ന യോഗത്തിൽ ജനറൽ കൺവീനറും പ്രിൻസിപ്പലുമായ ജിതമോൾ പി പുല്ലേലി സ്വാഗll. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ബി. സിന്ധു, കൺവീനർ നജീബ് (അധ്യാപക കൂട്ടായ്മ), സ്കൂൾ മാനേജർ വി.ബി. ഹീരലാൽ , ജോയിന്റ് കൺവീനർമാരായ സി.ഡെയ്‌സ് മരിയ, ചിത്ര ആർ നായർ, സെന്റ് തോമസ് ചർച്ച് ബ്രഹ്മകുളം വികാരിയച്ഛൻ ഡേവിസ് പനങ്കുളം,  സ്കൂൾ പിടിഎ പ്രസിഡന്റ് മധു കണ്ണഞ്ചിറ, സെന്റ് തെരാസസ് ഹൈസ്‌കൂൾ പിടിഎ പ്രസിഡന്റ് സി.സി റാഫേൽ തുടങ്ങിയവർ  സംസാരിച്ചു.