Post Header (woking) vadesheri

ബി ജെ പി ക്ക് തിരിച്ചടി, ആർ ശ്രീലേഖ രാജി വെച്ചു.

Above Post Pazhidam (working)

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന.

Poonthanam

കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിന് ആര്‍ ശ്രീലേഖ കത്ത് നല്‍കിയിട്ടുണ്ട്. ഭരണത്തില്‍ വന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ആര്‍ ശ്രീലേഖയെ അന്ന് മത്സരിപ്പിച്ചത് എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭരണം കിട്ടിയപ്പോള്‍ വിവി രാജേഷിനെയാണ് ബിജെപി നേതൃത്വം മേയര്‍ ആക്കിയത്. ഇതിലുള്ള അതൃപ്തി തുടക്കത്തില്‍ തന്നെ ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു.

Vasudev Inn

വിവി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അവര്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. പല വിഷയങ്ങളിലും ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ശ്രീലേഖയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഭിന്നതകള്‍ക്കിടയിലും കൗണ്‍സില്‍ യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് ശ്രീലേഖയുടെ രാജി.

Rugmani 700-200

ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത്. അതിനിടെ ഉണ്ടായ ശ്രീലേഖയുടെ രാജി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ശ്രീലേഖയുടെ രാജിയോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങി. കാപ്പ കേസില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ജയിലിലാണ്.

First Paragraph Jitesh panikar (working)

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയര്‍ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ. അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയാണെന്നും വിവി രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇതുവരെ യാതൊരു ആശയ വിനിമയവും ലഭിച്ചിട്ടില്ലെന്നും നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. മേയറും അറിയിച്ചിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് നിയമപ്രകാരം രാജി സ്വീകരിക്കാന്‍ കഴിയില്ല. സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കേണ്ടത്. കലക്ടര്‍ക്ക് നല്‍കിയാലും അതിന് നിയമസാധുതയില്ലെന്നും സെക്രട്ടറി പ്രതികരിച്ചു.