Post Header (woking) vadesheri

അടഞ്ഞു കിടക്കുന്ന വീട്ടിലെ കവർച്ച , രണ്ട് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ: റെയിൽവേ മേൽപാലത്തിനു സമീപമുള്ള അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ കവർച്ച ചെയ്ത രണ്ട് പേർ അറസ്റ്റിൽ കാസർഗോഡ് ചേങ്ങറ സ്വദേശിയായ ബാലകൃഷ്ണൻ (42), തമിഴ്നാട് അടയാർ സ്വദേശിയായ ശേഖരൻ (46) എന്നിവരെയാണ് ഗുരുവായർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്

Poonthanam

കഴിഞ്ഞ ദിവസമാണ് ഷൈല ഉബൈദ് എന്നവരുടെ അടഞ്ഞു കിടക്കുന്ന തറവാട് വീട്ടിൽ നിന്നും മോട്ടോർ ,ഇലക്ടിക് വയർ ,ഗൃഹോപകരണ ങ്ങൾ എന്നിവ അടങ്ങിയ ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന സാമഗ്രികൾ ആണ് മോഷ്ടിച്ചത്

Vasudev Inn
Rugmani 700-200

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തിലുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ ബാലകൃഷ്ണന് ഗുരുവായൂർ ടെമ്പിൾ, വാടാനപ്പിള്ളി, ഗുരുവായൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളും ശേഖറിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ മാത്രമായി മൂന്നോളം കേസുകളുമുണ്ടെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.ജി ജയദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദേശ് കുമാർ, സിവിൽ പോലീസ് ഓഫീസർ റമീസ് എന്നിവരാണ് ഉണ്ടായിരുന്നത്. .

First Paragraph Jitesh panikar (working)