Post Header (woking) vadesheri

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി : 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി വള്ളത്തിലുണ്ടായിരുന്ന 30 മൽസ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കൂട്ടായിയിൽ നിന്നും മൽസ്യ ബന്ധനത്തിന് വന്ന ‘മമ്പുറം സയ്യിദ്’ എന്ന വള്ളം യന്ത്ര തകരാറിനെ തുടർന്നാണ് കടലിൽ മുങ്ങിയത്.

Poonthanam
Rugmani 700-200

വൈകുന്നേരം 5.45-ഓടെയാണ് 30 തൊഴിലാളികളുമായി വള്ളം കടലിലേക്ക് പോയത്.വള്ളത്തിന്റെ സീ കോർക്ക് കേടുവന്നതിനെ തുടർന്ന് ഉള്ളിലേക്ക് വെള്ളം കയറുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന ‘ബിസ്മില്ല’ എന്ന വള്ളത്തിലേക്ക് സുരക്ഷിതമായി മാറ്റി.
വിവരമറിഞ്ഞ ഉടൻ ഫിഷറീസ് ബോട്ടും മുനക്കടവ് കോസ്റ്റൽ പോലീസും ചേർന്ന് പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തി.

Vasudev Inn

മുനക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലെബി മോന്റെ നിർദ്ദേശപ്രകാരം എസ്.ഐ. ശിവദാസ്, സി.പി.ഒ.മാരായ ബാബിൻദാസ്, നിതിൻ, സ്രാങ്ക് വിനോദ്, ലസ്കർ സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് കോസ്റ്റൽ പോലീസ് ടീം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തിൽപ്പെട്ട തൊഴിലാളികളെല്ലാം നിലവിൽ സുരക്ഷിതരാണ്.