Post Header (woking) vadesheri

ഇലക്ട്രിക് സ്കൂട്ടറിന് തകരാർ, ഒക്കിനാവ 1.33 ലക്ഷം നൽകണം

Above Post Pazhidam (working)

തൃശൂർ : ഇലക്ട്രിക് സ്കൂട്ടറിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൊട്ടിപ്പാൾ കാരിക്കോട്ട് വീട്ടിൽ ഡിജേഷ് .കെ .എം. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തലോരിലെ റാപിഡ് മോട്ടോർസ് ഉടമക്കെതിരെയും രാജസ്ഥാനിലുള്ള ഒക്കിനാവ ആട്ടോടെക് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.

Poonthanam

ഡിജേഷ് 88,750 രൂപ നൽകിയാണ് സ്കൂട്ടർ വാങ്ങി യതു്. വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചിരുന്നില്ല. വാഹനത്തിൻ്റെ ബാറ്ററികളെല്ലാം തകരാറിലാവുകയും ചെയ്തു .കൃത്യമായി സർവ്വീസുകൾ നൽകുവാൻ എതിർകക്ഷികൾക്ക് കഴിഞ്ഞില്ല. വാഹനം ഉപയോഗക്ഷമമല്ലാത്ത അവസ്ഥയിലായി. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്

Vasudev Inn
Rugmani 700-200

കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി . വാഹനത്തിൻ്റെ രൂപകല്പനയിലെ തകരാറും നിർമ്മാണ വൈകല്യവും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. സ്കൂട്ടർ വാങ്ങിയതിൻ്റെ ഫലം തന്നെ ഹർജിക്കാരന് നഷ്ടപ്പെട്ടു എന്ന് കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡൻ്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃ കോടതി നിർമ്മാതാവായ ഒക്കിനാവ കമ്പനിയോട് വില 88,750 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും നൽകണമെന്നും വില്പനക്കാരനായ റാപിഡ് മോട്ടോർസിനോട് 15,000 രൂപ നല്കണമെന്നും കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി .

First Paragraph Jitesh panikar (working)