
ഗുരുവായൂരിലെ ഹോട്ടൽ ഉടമകൾക്ക് ബോധവത്കരണ ക്ലാസ്സ്

ഗുരുവായൂർ : ഏകാദശി , മണ്ഡലം – മകരവിളക്ക് സീസൺ മുന്നോടിയായി ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ സഹകരണത്തോടെ കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സേസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഹൈജീൻ മോനിറ്ററിങ്ങ് കമ്മറ്റി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ വച്ച് നടത്തിയ ബോധവത്കരണ ക്ലാസ്സ് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.കെ. ആർ മണികണ്ഠൻ് അദ്ധ്യക്ഷത വഹിച്ചു


നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ് ഭക്ഷണ നിർമ്മാണം ,വിതരണം , പരിസര ശുചിത്വം ,മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു .കെ എച്ച് ആർ.എ നേതാക്കളായ സി.ബിജുലാൽ , രവീന്ദ്രൻ നമ്പ്യാർ ,എൻ . കെ രാമകൃഷ്ണൻ ,കെ.പി. സുന്ദരൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാഖി രഘുനാഥ് , ഷീബ , രശ്‌മി , റിജേഷ് , പ്രദീപ് , ശ്രീന എന്നിവർ സംസാരിച്ചു .
ഗുരുവായൂർ നഗരസഭ ശുചിത്വമിഷൻ്റെ സഹകരണത്തോടെ നഗരസഭയിൽ നടപ്പിലാക്കുന്ന “കൈയ്യോട് കൈ “മാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹിച്ചു .

