Post Header (woking) vadesheri

മമ്മിയൂരിൽ ഇല്ലം നിറ ആഘോഷിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. ക്ഷേത്ര ആൽത്തറയിൽ നിന്നും നെൽകതിരുകൾ മേൽ ശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, കീഴ്ശാന്തിമാർ എന്നിവർ ചേർന്ന് ക്ഷേത്രത്തിനകത്തേക്ക് എഴുന്നെള്ളിച്ച ശേഷം ലക്ഷമീ പൂജ നടത്തിയ ശ്രീ കോവിലുകളിൽ നിറച്ച ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.

കാലങ്ങളായി ക്ഷേത്രത്തിലേക്ക് നെൽ കതിരുകൾ നൽകി വന്നിരുന്ന ആലാട്ട് വേലപ്പന്റെ മകൻ രവീദ്രനാണ് ഇക്കുറി കതിരുകൾക്ഷേത്രത്തിലേക്ക് നൽകിയത്. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ എൻ. ഷാജി, മെമ്പർമാരായ പി.സുനിൽകുമാർ, ശ്യം കുമാർ പെരുമ്പിലാവിൽ, എം. മോഹൻദാസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Rugmani 700-200

ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി പായസം ആഗസ്റ്റ് 30 – ന് നടത്തുനതാണ്. 100 രൂപ നിരക്കിൽ കൗണ്ടറുകളിൽ നിന്നും ഭക്തജനങ്ങൾക്ക് പുത്തരി പായസം രശീതിയാക്കാവുന്നതാണ

First Paragraph Jitesh panikar (working)