Post Header (woking) vadesheri

രാജീവ്ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ച് കോൺഗ്രസ്സ് .

Above Post Pazhidam (working)

ഗുരുവായൂർ : ആധുനികഭാരതത്തിന്റെ സാങ്കേതിക രംഗത്തെ സാക്ഷാൽക്കാരവും , സ്വപ്നവുമായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സാരഥിയുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനത്തിൽ ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമാചരിച്ചു .

മണ്ഡലം കോൺഗ്രസ്കമ്മിറ്റി ഓഫീസിൽ രാജീവ് ഗാന്ധിയുടെകമനീയഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് തുടക്കം കുറിച്ച സദസ്സ് മുതിർന്ന കോൺഗ്രസ് നേതാവ് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. മണ്ഡലം ,കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷനായി.

Rugmani 700-200

ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ കെ.പി. ഉദയൻ , ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ് , സി.ജെ. റൈയ്മണ്ട് , മുൻ നഗരസഭാ വൈസ് ചെയർമാൻ ടി എൻ മുരളി,മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, പ്രേംജി മേനോൻ , എ.എം ജവഹർ , .വിശ്വനാഥൻ കോങ്ങാട്ടിൽ , ബഷീർ കുന്നിക്കൽ ,

യൂത്ത് കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് കെ.കെ.രജ്ജിത്ത്, രാഗേഷ് നെന്മിനി, കൃഷ്ണകുമാർ.പി .അബ്ദുൾ അസീസ് പനങ്ങായി എന്നിവർ പ്രസംഗിച്ചു. ദേശരക്ഷാ പ്രതിജ്ഞയുമെടുത്തു

First Paragraph Jitesh panikar (working)