സംഗീതാമൃതധാര തീർത്ത് പഞ്ചരത്നകീർത്തനാലാപനം

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ ഭശമിദിനത്തിൽ അരങ്ങേറിയ പഞ്ചരത്നകീർത്തനാലാപനം സംഗീതാമൃതധാരയായി . നാട്ട രാഗത്തിൽ ജഗദാനന്ദകാരക, ഗൗള രാഗത്തിൽ ദുഡുകുഗല ,ആരഭിയിൽ സാധിം ചെനെ, വരാളിയിൽ കനകനരുചിരാ , ശ്രീരാഗത്തിൽ എന്ദരോ മഹാനുഭാവലു എന്നീ കീർത്തനങ്ങൾ പ്രശസ്ത സംഗീതഞ്ജർ ഒരുമിച്ചാല പിച്ചപ്പോൾ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സംഗീതാസ്വാദക മനസ്സുകൾ ആനന്ദത്തിൽ ആറാടി.

പാർവ്വതിപുരം പത്മനാഭ അയ്യർ, എം.കെ. ശങ്കരൻ നമ്പൂതിരി, ചേപ്പാട് എ.ഇ വാമനൻ നമ്പൂതിരി, പൊൻകുന്നം രാമചന്ദ്രൻ ,ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം , ഡോ.കെ. മണികണ്ഠൻ, ആനയടി പ്രസാദ്, മാതംഗി സത്യമൂർത്തി, ഡോ:വിജയ ലക്ഷ്മി സുബ്രഹ്മണ്യൻ, ഡോ : എൻ. ജെ. നന്ദിനി ഡോ : എ. അശ്വതി, ഡോ: ആനയടി ധനലക്ഷ്മി, രഞ്ജിനി വർമ്മ, ഗുരുവായൂർ ഭാഗ്യലക്ഷ്മി എന്നിവർ വായ്പാട്ടിലും, പ്രൊഫ: എസ്. ഈശ്വര വർമ്മ, തിരുവിഴ ശിവാനന്ദൻ ,ചെമ്പൈ വെങ്കിട്ടരാമൻ,മാവേലിക്കര വിജയകൃഷ്ണൻ, സുനിത ഹരിശങ്കർ എന്നിവർ വയലിനിലും,

പ്രൊഫ വൈക്കം വേണുഗോപാൽ , എൻ. ഹരി, കുഴൽമന്ദം രാമകൃഷ്ണൻ, കോവൈ കെ.എസ്.രംഗനാഥൻ ഡോ: കെ. ജയ കൃഷ്ണൻ, ഗുരുവായൂർ സനോജ് തുടങ്ങിയവർ മൃദംഗത്തിലും, താമരക്കുടി രാജശേഖരൻ , തിരുവനന്തപുരം രാജേഷ്, ഏലംകുളം ദീപു എന്നിവർ ഘടത്തിലും, തൊടുപുഴ നടരാജൻ , പയ്യന്നൂർ ഗോവിന്ദ പ്രസാദ് എന്നിവർ മുഖർശംഖിലും, എൻ.മുകുന്ദ സ്വാമി ഗജിരയിലും പക്കമേളമൊരുക്കി
