Post Header (woking) vadesheri

നിത്യഹരിതം പ്രേംനസീർ @100 ലോഗോ പ്രകാശനം .

Above Post Pazhidam (working)

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ഈ വർഷത്തെ മെഗാ പ്രോഗ്രാം ആയ നിത്യഹരിതം പ്രേംനസീർ @100 എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ഗുരുവായൂർ അസി പോലീസ് കമ്മീഷണർ സുരേന്ദ്രൻ മങ്ങാട്ട് നിർവ്വഹിച്ചു. ദൃശ്യ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വി എസ് നവനീത് മുഖ്യാതിഥിയായിരുന്നു. ദൃശ്യ ഭാരവാഹികളായ ആർ രവികുമാർ, അരവിന്ദൻ പല്ലത്ത്, അജിത് ഇഴുവപ്പാടി, വി പി ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

അനശ്വര നടൻ പ്രേംനസീറിൻ്റെ സ്മരണക്കായുള്ള പുരസ്ക്കാരം പ്രശസ്ത സംവിധായകൻ ഹരിഹരന് സെപ്തംബർ 26 ശനിയാഴ്ച ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കും. പ്രശസ്ത സംഗീത സംവിധായകൻ ദക്ഷിണാ മൂർത്തിയുടെ പേരിലുള്ള പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞൻ ടി എസ് രാധാകൃഷ്ണനും സമ്മാനിക്കും.

കൂടാതെ ജീവകാരുണ്യ പദ്ധതിയായ ജീവനം നാലാം ഘട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ചടങ്ങിൽ സാംസ്‌കാരിക രംഗത്തെയും സാമൂഹ്യ രംഗത്തെയും പ്രമുഖർ പങ്കെടുക്കും.