Post Header (woking) vadesheri

മാഹിയിൽ നിന്നും കടത്തിയ 37 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : മാഹിയിൽ നിന്നും കടത്തിയ 37 ലിറ്റർ മദ്യവുമായി രണ്ടു പേർ പിടിയിൽ കുന്നംകുളം ചെറുവത്താനി കുണ്ടുകണ്ട ത്തിൽ വീട്ടിൽ രാജൻ മകൻ രാജേഷ് (38) കുന്നംകുളം കിഴൂർ വലിയപുരയ്ക്കൽ വീട്ടിൽ കുമാരൻ മകൻ രാജേഷ് ( 46/) എന്നിവരെയാണ് ചാവക്കാട് എക്സ്സൈസ് ഇൻസ്‌പെക്ടർ വി കലാധരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .

മിനി ടെമ്പോയിൽ മദ്യം കൊണ്ട് വന്ന് വിൽപന നടത്തുന്ന വിവരം എക്സൈസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജന്റിന്റെ സഹായത്തോടെയാണ് ചാവക്കാട് എക്സൈസ് ഇവരെ പാലുവായിൽ വെച്ച് പിടികൂടിയത് . അര ലിറ്റ റിന്റെ 74 കുപ്പി മദ്യമാണ് പിടികൂടിയത്

ഗ്രേഡ് എ ഇ ഐ മാരായ സുരേഷ്, അനീഷ് കുമാർ, സി ഇ ഒ മാരായ നിഗേഷ്, മണികണ്ഠൻ, നിഷ , ഡ്രൈവർ റഫീക്ക് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്