Post Header (woking) vadesheri

ഗുരുവായൂരിൽ ഇല്ലം നിറ ചൊവ്വാഴ്ച ,ദർശന നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ ആണ് ഇല്ലം നിറചടങ്ങുകൾ . ശീവേലി, പന്തീരടി പൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ ഏഴുമണിക്ക് മുൻപായി പൂർത്തിയാക്കി ഇല്ലംനിറ ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനാൽ രാവിലെ പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന വരികൾ ഉണ്ടായിരിക്കുന്നതല്ല.
ചടങ്ങുകളുടെ സുഗമമായ പൂർത്തീകരണത്തിനായി രാവിലെ 4.30 മുതൽ 9.30 വരെ ദർശന നിയന്ത്രണം ഉണ്ടാകും.

Poonthanam
Rugmani 700-200

കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് നടത്തുന്ന ഇല്ലം നിറ ചടങ്ങിനായി പാരമ്പര്യ അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങളും ഭക്തരും കതിർക്കറ്റകൾ എത്തിക്കും . കതിർക്കറ്റകൾ കിഴക്കേ ഗോപുര കവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ചശേഷം, ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി തീർത്ഥം തളിച്ച് ശുദ്ധിവരുത്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കും

Vasudev Inn

ക്ഷേത്രം പ്രദക്ഷിണം വെച്ച് കതിർക്കറ്റകൾ സമർപ്പിച്ചശേഷം ക്ഷേത്രം മേൽശാന്തി സർവൈശ്വര്യ പൂജയും, ലക്ഷ്മി പൂജയും നടത്തും , കതിരുകളിൽ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പൻ്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തി ശേഷം . പൂജിച്ച കതിർക്കറ്റകൾ ഭക്തർക്ക് പ്രസാദമായി നൽകും