Post Header (woking) vadesheri

ചാവക്കാട് നഗരസഭയിൽ സ്വാതന്ത്ര്യദിനാഘോഷം

Above Post Pazhidam (working)

ചാവക്കാട് : രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

​ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ഘോഷയാത്രയും നടന്നു. ജനപ്രതിനിധികളും വിദ്യാർത്ഥികളും പൊതുജനങ്ങളും അടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് ആഘോഷ പരിപാടികൾ നടന്നത്.

​ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, കെ.എച്ച്. സലാം, രഞ്ജിത്ത് കുമാർ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി.പി. എന്നിവർ പങ്കെടുത്തു.

​ വാർഡ് കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പതാക ഉയർത്തൽ ചടങ്ങിലും ഘോഷയാത്രയിലും അണിനിരന്നു.

First Paragraph Jitesh panikar (working)