Post Header (woking) vadesheri

”സായി സുദർശന പദ്ധതി” വാർഷികാഘോഷം ശനിയാഴ്ച.

Above Post Pazhidam (working)

ഗുരുവായൂർ: നിർധനരും, സാധാരണ ക്കാരുമായ നേത്രരോഗികൾക്ക് സൗജന്യ ചികിത്സയും, തിമിര ശസ്ത്രക്രിയയും, ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ”സായി സുദർശന പദ്ധതി” യുടെ ഇരുപതാം വാർഷിക ആഘോഷം ശനിയാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സായി മന്ദിരത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന വാർഷിക ആഘോഷത്തിന്, ഗുരുവായൂർ ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.

Poonthanam
Rugmani 700-200

ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതി രാജ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവർ പങ്കെടുക്കും. ഈ 20 വർഷ ക്കാലയളവിൽ 7400 ൽ അധികം പേർക്ക് കാഴ്ചയുടെ വെളിച്ചം തിരികെ ലഭിക്കാൻ പദ്ധതി സഹായകമായതായും ഭാരവാഹികൾ അറിയിച്ചു.

Vasudev Inn

വാർത്താ സമ്മേളനത്തിൽ സായി സഞ്ജീവനി ട്രസ്റ്റി സബിത രഞ്ജിത്ത് ക്യാമ്പ് കോർഡിനേറ്റർ മാരായ നവ്യ പ്രേമൻ, രാംദാസ് ആലത്തി, സതീഷ് പി.വി. ഗുരുവായൂർ ആതിര എന്നിവർ പങ്കെടുത്തു .