Post Header (woking) vadesheri

കെ .എസ്.ദാസന്‍ അനുസ്മരണ സമ്മേളനം

Above Post Pazhidam (working)

ചാവക്കാട്: കോണ്‍ഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന കെ.എസ്. ദാസന്‍ അനുസ്മരണ സമ്മേളനം മണത്തല മുല്ലത്തറയില്‍ വെള്ളിയാഴ്ച്ച നടത്തുമെന്ന് കെ.എസ്.ദാസന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ സി.മുസ്താഖലി, കെ.ഡി. വീരമണി എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

Poonthanam
Rugmani 700-200

വൈകിട്ട് നാലിന് മന്ത്രി കെ.മുരളീധരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനാവും. കെ.പി.നൗഷാദലി എം.എല്‍.എ. മുഖ്യാതിഥിയാകും. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം വിതരണവും മത്സ്യത്തൊഴിലാളികളെ ആദരിക്കലും ചടങ്ങില്‍ നടക്കും.

Vasudev Inn

ട്രസ്റ്റ് ഭാരവാഹികളായ പി.എ.നാസര്‍, കെ.എം.ഇബ്രാഹിം, ഇ.ആര്‍.സോമന്‍, സി.പി.കൃഷ്ണന്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.