
അവബോധ സെമിനാർ സംഘടിപ്പിച്ചു.

ഗുരുവായൂർ : തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും ചാവക്കാട് താലൂക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി
സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽഅവബോധ സെമിനാർ സംഘടിപ്പിച്ചു ; ഇന്നത്തെ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന സൈബർ, പോക്സോ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച അവബോധ സെമിനാർ . സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. എസ്.സിന്ധു ഉൽഘാടനം ചെയ്തു .
ചാവക്കാട് താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി പാനൽ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി സെമിനാറിന് നേതൃത്വം നൽകി . അഡ്വ.നന്ദന സുനിൽ കുമാർ, അഡ്വ. ഡിക്സൺ ഡൊമിനിക് വടക്കൻ തുടങ്ങിയവരും ക്ലാസ് എടുത്തു. പാരാലീഗൽ വൊളണ്ടിയർ റീന . എൻ. പി. ; നാട്ടിൽ ഏവർക്കും ലഭ്യമാവുന്ന സൗജന്യ നിയമ സഹായസംവിധാനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി .
ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഷ വിൻസന്റ് , സൗഹൃദ ക്ലബ് കോ- ഓർഡിനേറ്റർ റോബിൻസ്. പി. ജെ. എന്നിവർ സംസാരിച്ചു.

