
പുണ്യാഹ ചടങ്ങുകൾ: ഉച്ചപൂജ വരെ ഗുരുവായൂരിൽ ദർശന നിയന്ത്രണം

ഗുരുവായൂർ : ക്ഷേത്രത്തിൽ ജൂലൈ 5 ഞായറാഴ്ച രാവിലെ 4 മണിമുതൽ ഉച്ചപൂജ വരെ പുണ്യാഹചടങ്ങുകൾ നടക്കുന്നതിനാൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.
ഉച്ചപൂജയ്ക്ക് ശേഷംഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകും. ചോറൂൺ, വിവാഹം തുടങ്ങിയവ പതിവ് പോലെ നടക്കും
