Post Header (woking) vadesheri

തെരുവുനായ പ്രശ്നത്തിന് സമഗ്ര പരിഹാരം.

Above Post Pazhidam (working)

,തിരുവനന്തപുരം : കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ ദ്വിദിന ക്യാമ്പ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തെരുവുനായ വിഷയത്തിൽ പഞ്ചായത്ത് ഡയറക്ടർ ദിവ്യ എസ്. അയ്യർ സർക്കാരിന്റെ
സമഗ്ര കരട് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.

Poonthanam
Rugmani 700-200


തെരുവുനായ പ്രശ്നത്തിന് നാല് തലങ്ങളിലായാണ് ഇടപെടൽ നിർദേശിച്ചിരിക്കുന്നത്:
✅ 1. വളർത്തുനായകളുടെ നിയന്ത്രണം വീടുകളിൽ വളർത്തുന്ന എല്ലാ നായകൾക്കും ലൈസൻസ്, വാക്സിനേഷൻ, സ്റ്റെറിലൈസേഷൻ, മൈക്രോചിപ്പ് എന്നിവ നിർബന്ധമാക്കും.
✅ 2. “കാവൽ കൂട്ടായ്മ” മാതൃക വ്യാപിപ്പിക്കും നായകളുടെ പ്രസവകാലത്ത് നായക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്താൻ സന്നദ്ധരായ കുടുംബങ്ങൾക്ക് കൈമാറും. ഇവയ്ക്കും ലൈസൻസ്, വാക്സിനേഷൻ, സ്റ്റെറിലൈസേഷൻ, മൈക്രോചിപ്പ് എന്നിവ നിർബന്ധമായിരിക്കും.
✅ 3. തെരുവുനായകളുടെ എ.ബി.സി. പദ്ധതി എല്ലാ തെരുവുനായകൾക്കും എ.ബി.സി. (Animal Birth Control) നടപ്പാക്കി ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
✅ 4. അപകടകാരികളായ നായകളിൽ പ്രത്യേക ഇടപെടൽ അപകടകാരികളായ നായകളെ കണ്ടെത്തി നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടികളാണ് ഇത്തരം കേസുകളിൽ സ്വീകരിക്കുക.

Vasudev Inn


ഈ കരട് നിർദേശങ്ങൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
ഇതിന്റെ ഭാഗമായി കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും കേരള വെറ്റിനറി സർവകലാശാലയും സംയുക്തമായി ഈ മാസം രണ്ടാം വാരത്തിൽ മണ്ണുത്തി വെറ്റിനറി കോളേജിൽ ശിൽപശാല സംഘടിപ്പിക്കും. മന്ത്രിമാരായ ബിന്ദു കൃഷ്ണയും,കെ.എം. ഷാജിയും ശിൽപശാലയിൽ പങ്കെടുക്കും.
തെരുവുനായ പ്രശ്നത്തിന് ശാസ്ത്രീയവും മാനുഷികവുമായ സ്ഥിരപരിഹാരത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും
ഈ പദ്ധതി.