
ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ ഏഴിന് നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 9 ന് ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കെത്തണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടാകും.
താഴെ കാണിക്കുന്ന യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്‌ചയിൽ ഹാജരാകാവുന്നതാണ്.
വെറ്ററിനറി സർജൻ –
യോഗ്യത –
- Degree in Veterinary Science
- Experience as Veterinary Surgeon for 3 years
- പ്രായപരിധി
….
01.01.2026 25 3 40 മദ്ധ്യേ 01.01.1986 02.01.2001 നും ഇടയിൽ (both dates inclusive)
വിശദവിവരങ്ങൾക്ക് 0487-2556335 Extn.235 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

