Post Header (woking) vadesheri

ഗുരുവായൂരിൽ ആനകൾക്ക് സുഖചികിൽസ ജൂലായ് ഒന്നു മുതൽ.

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ ജൂലായ് ഒന്നിന് (ബുധനാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിൽസയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3മണിക്ക് സംസ്ഥാന റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.
രാജമാണിക്കം ഐഎഎസ് നിർവ്വഹിക്കും.

Poonthanam

ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്  അദ്ധ്യക്ഷത വഹിക്കും. ആനകൾക്ക് ഔഷധ ചോറുരുളനൽകിയാണ് ഉദ്ഘാടനം.ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ  ശിഖ സുരേന്ദ്രൻ വിശിഷ്ട സാന്നിധ്യമാകും.

Vasudev Inn

ദേവസ്വം ഭരണസമിതി അംഗങ്ങളായ ,. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി.നായർ, .കെ .എസ് ബാലഗോപാൽ ,എം.യു. ഷിനിജ, ജീവ ധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

Rugmani 700-200

ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.
ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ
ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ഡോ.യു. ഗിരീഷ്, ഡോ.വി.ശബരീനാഥ് ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമാണ് സുഖചികിൽസ .

First Paragraph Jitesh panikar (working)

ചികിൽസക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി,1050കിലോ ചെറുപയർ ,1050 കിലോ റാഗി,105 കിലോ അഷ്ട ചൂർണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.

.