Post Header (woking) vadesheri

അമലയിൽ ഫോറൻസിക് വിദഗ്ധരുടെ സമ്മേളനം

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗവും അസോസിയേഷൻ ഓഫ് ഫോറൻസിക് മെഡിസിൻ കേരളയും സംയുക്തമായി നടത്തിയ സമ്മേളനവും മെഡിക്കൽ തെളിവുകളുടെ ശാസ്ത്രീയ പ്രയോഗം നീതിന്യായവ്യവസ്ഥയ്ക്ക് അനിവാര്യം എന്ന വിഷയത്തിൽ നടത്തിയ സിമ്പോസിയവും കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ സുജിത്ത് കെ. എൻ. ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

കേരള പോലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ ഐ. പി. എസ്, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ബി. സുനിൽകുമാർ, ഡോ. പി. സി. ഇഗ്നേഷ്യസ്, ഡോ. രാകേഷ് പി. എസ്, അജീഷ് തെക്കടവൻ, ഡോ. പി. സച്ചിദാനന്ദൻ, ഡോ. അസിം അഹിദിർ,അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, എച്ച്.ഒ.ഡി. ഡോ. പ്രിൻസ്. എം. പോൾ, അസോസിയേറ്റ് പ്രൊഫ. ഡോ. അജിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Vasudev Inn

ഫോറൻസിക് നെക്സസ്-2 എന്ന പേരിൽ നടത്തിയ പോസ്റ്റർ മോഡൽ മത്സരങ്ങളിൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.