Post Header (woking) vadesheri

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

Above Post Pazhidam (working)

ചാവക്കാട്  : പോലീസി ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ചാവക്കാട് സെന്ററിൽ നിന്നും ബ്ലാങ്ങാട് ഫിഷറീസ് യുപി സ്കൂളിലേക്ക് ലഹരി വിരുദ്ധ റാലി ഉണ്ടായി. ഗുരുവായൂർ എസിപി വി. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ക്ലബ്ബുകൾ, സംഘടനകൾ, അസോസിയേഷൻ മെമ്പർമാർ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനം എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസിപി വി. സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചാവക്കാട്, ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പെയിന്റിങ്, ടെമ്പിൾ പോലീസിന്റെ പെനാൽറ്റി ഷൂട്ടൗട്ട് മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി.

നഗരസഭ ചെയർമാൻ എ. എച്ച് അക്ബർ, നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. യതീന്ദ്ര ദാസ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ്, നൗഷാദ് തെക്കുംപുറം, ഹക്കീം ഇമ്പാറക്ക്, സി.എസ് സൂരജ്, യഹിയ, അബ്ദുൽ കലാം, അലി, ചാവക്കാട് ഇൻസ്പെക്ടർ എൻ.എസ് രാജീവ്, ഗുരുവായൂർ ടെമ്പിൾ ഇൻസ്പെക്ടർ വിനോദ് വലിയാടൂർ, ഗുരുവായൂർ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, ചാവക്കാട് എസ്.ഐ പ്രീത ബാബു തുടങ്ങിയവർ സംസാരിച്ചു.

ചാവക്കാട് സബ് ഇൻസ്‌പെക്ടർമാരായ എ.പി ആസിഫ്, ഫൈസൽ, എഎസ്ഐ മാരായ താജി, വേണുഗോപാൽ, സാവിത്രി, സിതിജ, സുധീഷ്, എസ്.സി.പി.ഒ. മാരായ അനീഷ് വി നാഥ്, ജി. അനീഷ്, അജിത്ത് ലാൽ, പൊതു പ്രവർത്തകരായ എം.എസ് ശിവദാസ്, നൗഷാദ് അഹമ്മു, അനീഷ്‌ പാലയൂർ, കെ.വി ഷാനവാസ്‌, എൻ.കെ ശംസുദ്ധീൻ, ജമാൽ താമരത്ത്, ഷെബീർ ശോഭ, ബക്കർ, എം.ആർ സ്കൂൾ എസ്പിസി കേഡറ്റ് മാരായ അനന്യ, വരദ തുടങ്ങിയവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)