Post Header (woking) vadesheri

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍

Above Post Pazhidam (working)

Poonthanam
Rugmani 700-200

ചാവക്കാട്: റൂറല്‍ ബാങ്കിൽ 40 ഗ്രാം തൂക്കം വരുന്ന മാല, കൈ ചെയിന്‍ എന്നിവയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്കിന്റെ മുത്തമ്മാവ് ബ്രാഞ്ചിലാണ് തട്ടിപ്പിനുള്ള ശ്രമം നടന്നത്. ഒരുമനയൂര്‍ മുത്തംമാവ് ചീക്കോടന്‍ വീട്ടില്‍ ഷോബി(56)യെ ആണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Vasudev Inn

ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്കിന്റെ മുത്തമ്മാവ് ബ്രാഞ്ച് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി അറിയുന്നു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടമാരായ പ്രീത ബാബു, ആഷിഫ്, ഫൈസല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, വിബിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.