
റാങ്ക് ജേതാവ് എം ശ്രേയയെ കോൺഗ്രസ് ആദരിച്ചു

ഗുരുവായൂർ : മഹാത്മാഗാന്ധിയൂണിവേഴ്സിറ്റിയിൽ നിന്നും ബി.കോം ലോജിസ്റ്റിക്സിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിന് അഭിമാനം പകർന്ന എം.ശ്രേയ്‌ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിവിധ കൂട്ടായ്മ കളുടെ നേതൃത്വത്തിൽ അനുമോദിച്ചു” മികവിന്റെ തിളക്കവുമായി തിരുവെങ്കിടത്ത്സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ സ്നേഹവായ്പ്പിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽജി .കൃഷ്ണൻ ഉൽഘാടനം ചെയ്ത് ഉപഹാരസമർപ്പണം നടത്തി.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.രജ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് സെക്രട്ടറിയുമായ സി.എസ് സൂരജ് മുഖ്യ അനുമോദന പ്രസംഗം നടത്തി. നഗരസഭ കൗൺസിലർ.വി. എസ്. നവനീത്,യൂഡി എഫ്മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, കോൺഗ്രസ്സ്മണ്ഡലംട്രഷറർ ഏ.കെ.ഷൈമിൽ . മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രജ്ജിത്ത് പാലിയത്ത്, മനീഷ് നിലമന, ആനന്ദൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു..
.. തിരുവെങ്കിടം – കണ്ട o കുളംമേഖലകോൺഗ്രസ്സ് കമ്മിറ്റിക്ക് വേണ്ടി മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി വാറണാട്ട് ഉപഹാര സമർപ്പണം നിർവഹിച്ചു. മേഖല കോഡിനേറ്റർ ജോയ് തോമാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാലൻ വാറണാട്ട്, വിജയകുമാർ അകമ്പടി , ഹരിവടക്കൂട്ട്, പിന്റോ നീലങ്കാവിൽ,കണ്ണൻ പാലിയത്ത്, ജിഷോ പുത്തൂർ,മേഴ്സി ജോയ് , ഷൺമുഖൻ തെച്ചിയിൽ, മണി കൂടത്തിങ്കൽ, എൻ.കെ. ആന്റോ , ഹരി പെരുവഴിക്കാട്ട്, എന്നിവർസംസാരിച്ചു.
32>o വാർഡ് കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ സ്നേഹ കൂട്ടായ്മയിൽ നഗരസഭ കൗൺസിലർ ബിന്ദു നാരായണൻ ഉപഹാര സമർപ്പണoനടത്തി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.ജെ റെയ്മണ്ട് അധ്യക്ഷത വഹിച്ചു. നിധിൻ മമ്മിയൂർ, ജോബി വെള്ളറ എന്നിവർ സംസാരിച്ചു.ഡി.സി.സി. നിർവാഹസമിതി അംഗവും. മുൻ കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ടുമായ ഒ.കെ.ആർ മണികണ്ഠന്റെയും , അർബൻ ബാങ്ക് ഉദ്യോഗസ്ഥ ബിന്ദു മണികണ്ഠന്റേയും മകളാണ് റാങ്ക് ജേതാവ് എം.ശ്രേയ. മറുപടി പ്രസംഗവും നടത്തി..

