Post Header (woking) vadesheri

രക്ഷാപ്രവർത്തന കേസ്, നിലവിലെ കോടതിയിൽ നിന്ന് മാറ്റണം: അനിൽ അക്കര

Above Post Pazhidam (working)

തൃശൂർ : ആലപ്പുഴയിൽ ഏറെ വിവാദ മായ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസ് നിലവിൽ പരിഗണിക്കുന്ന കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ ഗൗരവമായി ആലോചിക്കണംഎന്ന് അനിൽ ഏക്കർ ആവശ്യപ്പെട്ടു . കേസിന്റെ നിഷ്പക്ഷതയിലും പൊതുജന വിശ്വാസത്തിലും യാതൊരു സംശയത്തിനും ഇടവരാത്ത സാഹചര്യം ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് അനിവാര്യമാണ്.

കേരളത്തിൽ മുൻകാലങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയ ചില കേസുകളിൽ വിചാരണയുടെ സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പാക്കുന്നതിനായി കേസ് മാറ്റുകയോ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം അനുഭവങ്ങൾ പാഠമാക്കി, നിലവിലെ കേസിലും നീതി നടപ്പാകുന്നതോടൊപ്പം നീതി നടപ്പാകുന്നതായി പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.
ഇത് ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ ലക്ഷ്യമിട്ടുള്ള ആവശ്യമല്ല. മറിച്ച്, കേസിന്റെ അന്തിമ വിധി എന്തായാലും അത് പൊതുജന വിശ്വാസം നേടുന്ന തരത്തിൽ വിചാരണ നടക്കണമെന്ന ജനാധിപത്യപരമായ ആവശ്യമാണ്. അതിനാൽ ബന്ധപ്പെട്ട കക്ഷികളും നിയമവിദഗ്ധരും വിഷയത്തെ ഗൗരവത്തോടെ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു.

അതെ സമയം കേസിൽ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നീ അഞ്ചുപേർക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് നിരാശാജനകമാണെന്നും എന്നാൽ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും മർദനത്തിനിരയായ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് പറഞ്ഞു.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടന്നതെന്നും, അതിനുമുമ്പ് നടന്ന അന്വേഷണത്തിൽ വലിയ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. “ഈ കോടതിയിൽ നിന്ന് നീതി ലഭിക്കുമോയെന്ന ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. മുൻപ് നടന്ന അന്വേഷണത്തിൽ തെളിവുകൾ അട്ടിമറിക്കപ്പെട്ടതും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കൃത്രിമങ്ങളും ഞങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എത്ര യാതനകൾ സഹിക്കേണ്ടി വന്നാലും നീതി ലഭിക്കുന്നതുവരെ അവസാന നിമിഷം വരെ പോരാടും,” എ.ഡി. തോമസ് കൂട്ടിച്ചേർത്തു.

First Paragraph Jitesh panikar (working)