Post Header (woking) vadesheri

കെ.നവീന്‍ ബാബുവിന്റെ മരണം, അന്വേഷണത്തിന് സി ബി ഐ .

Above Post Pazhidam (working)

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ.ക്ക് കൈമാറാന്‍ ഭരണതലത്തില്‍ അതിവേഗ നീക്കം. നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് വിട്ടുകൊണ്ടുള്ള ഉറപ്പ് ലഭിച്ചത്. ‘

നിങ്ങളുടെ കുടുംബത്തിന്റെ തീരുമാനമാണ് ഈ സര്‍ക്കാരിന്റെ തീരുമാനം’ എന്ന് മുഖ്യമന്ത്രി മഞ്ജുഷയ്ക്ക് നേരിട്ട് ഉറപ്പ് നല്‍കുകയായിരുന്നു. റാന്നി എം.എ.എല്‍. അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിലാണ് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. ഈ പുതിയ പ്രഖ്യാപനത്തോടെ കണ്ണൂരിലെ സി.പി.എം. നേതൃത്വവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും കടുത്ത നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത്.

, സി.ബി.ഐ. പോലെയുള്ള ഒരു നിഷ്പക്ഷ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്ന കുടുംബത്തിന്റെ കടുത്ത നിലപാട് പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ പഴകുളം മധു എം.എ.എല്‍.ക്ക് മുഖ്യമന്ത്രി പ്രത്യേക നിര്‍ദ്ദേശവും നല്‍കി.

സി.ബി.ഐ. കണ്ണൂരിലേക്ക് എത്തുമ്പോള്‍ സിപിഎമ്മിന് എന്തുചെയ്യാന്‍ സാധിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. സി.പി.എം. തന്ത്രങ്ങള്‍ക്ക് സി.ബി.ഐ.യുടെ വരവ് കനത്ത പ്രഹരമാകും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ഉള്ള ശ്രമങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ നടപ്പിലാകില്ല , നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. നിലപാട് കടുപ്പിച്ചാല്‍ കണ്ണൂരിലെ പല പ്രമുഖ നേതാക്കളും അഴിക്കുള്ളിലാകുമെന്നുറപ്പാണ്. കണ്ണൂരിലെ സി.പി.എം. കോട്ടകളെയും അവിടുത്തെ നേതാക്കളുടെ പരമാധികാരത്തെയും അപ്പാടെ തകര്‍ക്കുന്ന ഒന്നായിരിക്കും ഈ സി.ബി.ഐ. അന്വേഷണം

First Paragraph Jitesh panikar (working)