Post Header (woking) vadesheri

മുഖ്യമന്ത്രിക്കും രക്ഷയില്ല, ദർശനം നടത്താൻ പണം നൽകേണ്ടി വന്നു

Above Post Pazhidam (working)

ഗുരുവായൂര്‍ : അവധി ദിനങ്ങളിൽ ഗുരുവായൂരിൽ ദർശനം നടത്താൻ മുഖ്യമന്ത്രിക്ക് പോലും നെയ് വിളക്ക് ശീ ട്ടാ ക്കേണ്ട അവസ്ഥയാണ് . തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലും വരിനില്‍ക്കാതെയുള്ള പ്രത്യേക ദര്‍ശനം അനുവദിക്കില്ലെന്ന ദേവസ്വം തീരുമാനമുള്ളതിനാലാണ് മുഖ്യമന്ത്രിക്കും പ്രത്യേക നെയ് വിളക്ക് ശീട്ടാക്കേണ്ടി വന്നത്

മുഖ്യമന്ത്രിക്കും കൂടെയുള്ളവര്‍ക്കുമായി അഞ്ച് പേര്‍ക്ക് ദര്‍ശനം നടത്താവുന്ന 4500 രൂപയുടെ നെയ് വിളക്കാണ് ശീട്ടാക്കിയത്. സംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനായി 1000 രൂപയുടെ നെയ് വിളക്ക് കൂടി ശീട്ടാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും കൂടെയുള്ളവരും ദര്‍ശനം നടത്തിയത് .മുഖ്യമന്ത്രി പോലുള്ള ഭരണഘടന പദവിയുള്ളവര്‍ ദര്‍ശനം നടത്തുന്ന അവസരത്തില്‍ പ്രത്യേക നെയ് വിളക്ക് ശീട്ടാക്കിയാലേ വരിനില്‍ക്കാതെയുള്ള ദര്‍ശനം അനുവദിക്കൂ എന്ന നിബന്ധന വെച്ച ദേവസ്വം ഭരണ സമിതിയുടെ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ് .

പണം വാങ്ങി ദർശന സൗകര്യം ഒരുക്കുന്ന മാഫിയയെ തളക്കാൻ മുൻ ദേവസ്വം ഭരണസമിതിയാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. . അതെ സമയം അത്തരം തീരുമാനം ഉണ്ടെങ്കിൽ അത് പരിശോധിച്ചു വേണ്ട തിരുത്തൽ നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ അറിയിച്ചു