മന്ത്രി എ പി അനിൽ കുമാറിന്റെ മകൻ വിവാഹിതനായി

Above Post Pazhidam (working)

ഗുരുവായൂര്‍ : റവന്യു മന്ത്രി മലപ്പുറം താഴ്‌വാരം ‘ശ്രീലകത്തില്‍ എ.പി.അനില്‍കുമാറിന്റേയും പ്രസീജയുടേയും മകന്‍ ഡോ. അര്‍ജുനും മലപ്പുറം കാളിക്കാവ് തോട്ടപ്പശ്ശേരി മുരളീധരന്റേയും മിനിയുടേയും മകള്‍ ഡോ.നിരോഷയും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായി.

Poonthanam
Rugmani 700-200

വിവാഹ ചടങ്ങിലും തുടര്‍ന്ന് ഗുരുവായൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന വിവാഹ സല്‍ക്കാരത്തിലുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍,മന്ത്രിമാരായ രമേശ് ചെന്നിത്തല,പി.കെ.ബഷീര്‍,ഷിബു ബേബിജോണ്‍,സി പി ജോണ്‍,ബിന്ദു കൃഷ്ണ,എം.ലിജു,കെ.എ.തുളസി,പി.സി.വിഷ്ണുനാഥ്,വി.ഇ.അബ്ദുള്‍ ഗഫൂര്‍,റോജി എം.ജോണ്‍,ടി.സിദ്ധീഖ്,ഒ.ജെ.ജെനീഷ് എന്നിവര്‍ക്കു പുറമേ,

Vasudev Inn

എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍, എം.പിമാരായ , ഹൈബി ഈഡൻ ,. ശ്രീകണ്ഠൻ ,ജെബി മേത്തർ, ദീപ ദാസ് മുൻഷി എം എൽ എ മാരായ രമേശ് പിഷാരടി ,രാജൻ പല്ലൻ സനീഷ് ജോസഫ് മുൻ എം പി. ടി എൻ പ്രതാപൻ, പി ടി അജയ് മോഹൻ എം പി വിൻസെന്റ് , രാഹുൽ മാങ്കൂട്ടത്തിൽ ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയ നിരവധി കോൺഗ്രസ് നേതാക്കൾ വിവാഹത്തിൽ സംബന്ധിച്ചു.