

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ മൺ മറഞ്ഞ പ്രസിഡൻ്റുമാരായ വി.എസ്. മേനോൻ, കെ.എസ്.മുരളീധരപ്പണിക്കർ ബി. ഹരികൃഷ്ണമേനോൻ എന്നിവരുടെ ഛായാചിത്രങ്ങൾ അസോസിയേഷൻ കാര്യാലയത്തിൽ പ്രസിഡൻ്റ് ശിവദാസ് മൂത്തേടത്ത് അനാഛാദനം ചെയ്തു.

യോഗത്തിൽ സെക്രട്ടറി സി.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു . മാധവൻ പൈക്കാട്ട് സ്വാഗതവും സി.പി. ശ്രീധരൻ നന്ദിയും പറഞ്ഞു., കെ. ദാമോദരൻ, ആർ. രാജഗോപാലൻ, വി.ബാലകൃഷ്ണൻ നായർ, ടി. എ. ശിവദാസൻ , ഇ കെ വാസു, എൻ. രമേശൻ , പി.വി. സോമസുന്ദരൻ, എം.പി. ശങ്കരനാരായണൻ ,വി.മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു

